29 March Friday

കായംകുളം - എറണാകുളം പാത ഇരട്ടിപ്പിക്കൽ ഉടൻ പൂർത്തിയാക്കണം : എ എം ആരിഫ് എം പി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ന്യൂഡൽഹി>  കായംകുളം–- എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എ എം ആരിഫ് എംപി റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവിന് നിവേദനം നൽകി. ആകെ 115 കിലോമീറ്ററാണ്‌ പാത. 45 കിലോമീറ്റർ വരുന്ന കായംകുളം–- അമ്പലപ്പുഴ ഭാഗം കമീഷൻ ചെയ്‌തു. 15 കിലോമീറ്റർ വരുന്ന തുറവൂർ– -കുമ്പളം, എട്ടു കിലോമീറ്ററുള്ള കുമ്പളം–- എറണാകുളം പാതകളുടെ  ഇരട്ടിപ്പിക്കലിന്‌ റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്.

46 കിലോമീറ്റർ വരുന്ന അമ്പലപ്പുഴ-–- തുറവൂർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാലേ തീരദേശപാതയുടെ പൂർണ പ്രയോജനം ലഭിക്കൂ. ഇതിന്റെ അന്തിമ അനുമതിക്കായി പദ്ധതിരേഖ റെയിൽവേ ബോർഡ്‌ നിതി ആയോഗിൽ സമർപ്പിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top