29 March Friday

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ്; പ്രിൻസിപ്പലിനും വിദ്യാർഥിക്കും സസ്പെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

തിരുവനന്തപുരം
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിലെ പട്ടിക തിരുത്തിയ മുൻ പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെയും വിദ്യാർഥി എ വിശാഖിനെയും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. അസി. പ്രൊഫസർ  ഡോ. എൻ കെ നിഷാദിനെ പ്രിൻസിപ്പലായി നിയമിച്ചതായി മാനേജ്മെന്റ് സർവകലാശാല രജിസ്ട്രാറെ അറിയിച്ചു. ക്രമക്കേട് കാട്ടിയതിന് കുറ്റക്കാർക്കെതിരെ സസ്പെൻഷനടക്കം നടപടി സ്വീകരിച്ച് സർവകലാശാലയെ അറിയിക്കാൻ മാനേജ്മെന്റിനോട് സിൻഡിക്കറ്റ് നിർദേശിച്ചിരുന്നു. കോൺഗ്രസ് അധ്യാപക സംഘടനാ ഭാരവാഹികൂടിയായ ഡോ. ജി ജെ ഷൈജുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് രേഖകൾ കോളേജിൽനിന്ന് ശേഖരിച്ചശേഷം പൊലീസ് രജിസ്ട്രാറുടെ മൊഴിയെടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. കോളേജിലെ കംപ്യൂട്ടർ ഉൾപ്പെടെ രേഖകളും പൊലീസ് പരിശോധിക്കും. സർവകലാശാല നൽകിയ പരാതിയിൽ ഷൈജുവിനെ ഒന്നാം പ്രതിയും വിശാഖിനെ രണ്ടാം പ്രതിയുമാക്കിയാണ്‌ കേസ് എടുത്തത്. ആൾമാറാട്ടം, വിശ്വാസവഞ്ചന, ​ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്‌. ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കി സർവകലാശാല നേരത്തേ ഉത്തരവിറക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top