04 July Friday

പൂച്ചക്കാട്ടെ വീട്ടിൽ വൻ കവർച്ച; 30 പവൻ സ്വർണവും 4 ലക്ഷവും കവർന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

ഉദുമ> പള്ളിക്കര പൂച്ചക്കാട് വൻ കവർച്ച. പൂച്ചക്കാട് ഹൈദോസ് ജുമാ മസ്‌ജിദിന് പിന്നിൽ താമസിക്കുന്ന വടക്കൻ മുനീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇരുനില വിട്ടിൽ നിന്നും 4 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും കവർന്നു. വ്യാഴം രാത്രിയാണ് സംഭവം.

വീടിന്റെ മുകളിലെ ജനൽപ്പാളി അടർത്തിമാറ്റി അകത്ത് കടന്നാണ് കവർച്ച. പതിവായി പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കാറുള്ള മുനീർ  6 മണിക്കാണ് ഉണർന്നത്. ഏതെങ്കിലും രാസവസ്തുകൾ മുഖത്തേക്ക് സ്‌പ്രേ ചെയ്ത് ബോധം കെടുത്തിയാണ് കവർച്ച നടത്തിയതെന്ന് സംശയിക്കുന്നതായി ബേക്കൽ പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top