25 April Thursday

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാർക്ക്‌ വേണ്ടി : കാസർകോട്‌ കലക്‌ടർ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022


കാസർകോട്‌> ജില്ലയിൽ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ലെന്നും  സാധാരണക്കാരെ ഓർത്തിട്ടാണെന്നും കലക്‌ടർ ഭണ്ഠാരി സ്വാഗത്‌. സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചതിനെ കുറിച്ച്‌   വിശദീകരിക്കുയായിരുന്നു കലക്‌ടർ. പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദ്ധത്തെ തുടർന്നല്ലെന്നും സംസ്ഥാന സർക്കാർ പരിഷ്കരിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് നിരോധനം പിൻവലിച്ചതെന്നുമാണ് ഫേസ്ബുക്ക് പേജിലൂടെ നൽകിയ വിശദീകരണം. 

പോസ്‌റ്റ്‌ ചുവടെ

‘ഓർഡർ റദ്ദാക്കാൻ സമ്മർദം ചെലുത്തിയതായി മാധ്യമ റിപോർട്ടുകൾ വന്നിട്ടുണ്ട്. അത് ശരിയല്ല. സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി  ഉത്തരവ് പുറപ്പെടുവിക്കുകയും പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അത് റദ്ദാക്കുകയുമാണ്‌  ചെയ്തത്‌. ടിപിആർ അധിഷ്ഠിത നിയന്ത്രണങ്ങൾ ഹോസ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളാക്കി മാറ്റുന്നത് സർക്കാർ എടുത്ത വളരെ നല്ല തീരുമാനമാണെന്ന് കരുതുന്നു.

ആശുപത്രിയിൽ പ്രവേശനം കൂടിയാൽ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൂ. ആവശ്യമില്ലെങ്കിൽ സാധാരണ ജീവിതം പരിമിതപ്പെടുത്തി എന്തിനാണ് പാവങ്ങളുടെ ദുരിതത്തിലാക്കുന്നത്‌. ലോക്ക്ഡൗൺ ബാധിച്ചത് എന്നെപ്പോലുള്ള ശമ്പളക്കാരല്ല. കഴിഞ്ഞ ലോക്ക്ഡൗണിൽ ആത്മഹത്യ ചെയ്തത് റിക്ഷാ ഡ്രൈവർമാരാണ്.

ടിപിആർ ഉയർന്നതാണെങ്കിലും ഐസിഎംആർ മാർഗനിർദേശങ്ങൾ അനുസരിച്ച് നടത്തിയ പരിശോധനകളുടെ എണ്ണം കുറവാണ്. മൊത്തം കേസുകളുടെ എണ്ണവും കഠിനമായ വിഭാഗത്തിലുള്ള രോഗികളുടെ മൊത്തം പ്രവേശനങ്ങളുടെ എണ്ണവും നോക്കുകയാണെങ്കിൽ, സമ്പൂർണ്ണ നിരോധനം അർഹിക്കുന്ന അത്ര ഉയർന്നതല്ലെന്നും’ കലക്‌ടർ വ്യക്‌തമാക്കി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top