19 September Friday

കാസർകോട്‌ ഡിസിസി പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന ആശംസയില്‍ സവര്‍ക്കറും

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

കാസർകോട്‌ > ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ റിപ്പബ്ലിക് ദിന ആശംസ പോസ്‌റ്റിൽ സവർക്കറും. ഫൈസല്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചചിത്രമാണ് വിവാദമായിരിക്കുന്നത്‌. ആശംസ പോസ്റ്റില്‍ ബി ആര്‍ അംബേദ്‌കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ക്കൊപ്പമാണ്‌ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്‌.

സവര്‍ക്കറുടെ ചിത്രം ഉൾപ്പെടുത്തിയത്‌ ചർച്ചയായതോടെ  ഡിസിസി പ്രസിഡന്റ് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌തപ്പോഴുണ്ടായ അബദ്ധമാണെന്നായിരുന്നു ഫൈസലിന്റെ വിശദീകരണം. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും ഓഫീസ് സ്റ്റാഫാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഭാരത്‌ ജോഡോ യാത്രയിലടക്കം കോൺഗ്രസ്‌ പരിപാടിയിൽ അടുത്തിടെയായി സ്ഥിരം മുഖമാണ്‌ ഹിന്ദു സവർക്കർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top