25 April Thursday

സ്വഭാവദൂഷ്യം: കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടറെ സർവീസിൽനിന്ന് പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

തിരുവനന്തപുരം> ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌‌ത്‌‌ പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌‌ടർ ആർ ശിവശങ്കരനെ സർവീസിൽനിന്ന് പുറത്താക്കി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റേതാണ് ഉത്തരവ്. കേരളാ പൊലീസ് ആക്ടിലെ 86 (3) വകുപ്പ് അനുസരിച്ചാണ് നടപടി.

ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി  ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്‌തികരമല്ലാത്തതിനാലാണ് പുറത്താക്കിയതെന്ന് അനിൽകാന്ത് അറിയിച്ചു. ശിക്ഷണ നടപടികൾ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥൻ തുടർച്ചയായി വീഴ്‌ചവരുത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിരവധി തവണ വകുപ്പുതല നടപടികൾക്ക് വിധേയനായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top