25 April Thursday

കെഎഎസ്‌ : സർക്കാർ പങ്ക്‌ മറച്ച്‌ മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021


തിരുവനന്തപുരം
കെഎഎസ്‌ യാഥാർഥ്യമാക്കാൻ എൽഡിഎഫ്‌ സർക്കാർ നടത്തിയ  കഠിനപ്രയത്നം മറച്ചുവച്ച്‌ മാധ്യമങ്ങൾ. പിഎസ്‌സി വഴി കേരളത്തിന്റെ സ്വന്തം ഭരണസർവീസ്‌ നടപ്പാക്കാൻ ആറു പതിറ്റാണ്ടാണ്‌ സംസ്ഥാനം കാത്തിരുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ്‌ സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചപ്പോൾ ഈ അത്യപൂർവ നേട്ടത്തിലേക്ക്‌ നമ്മളും നടന്നുകയറി.  മുളയിലേ നുള്ളാൻ ശ്രമിച്ചതുമുതൽ സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധമുണ്ടായി. രാഷ്‌ട്രീയ എതിർപ്പുകൾ പോലും മറികടന്നു.

വി എസ്‌ സർക്കാരിന്റെ കാലത്താണ്‌ കെഎഎസിന്‌ പ്രാഥമിക നടപടികൾ ആരംഭിച്ചത്‌. എന്നാൽ, ഉമ്മൻചാണ്ടി സർക്കാർ  പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്നാണ്‌ എൽഡിഎഫ്‌ ജനങ്ങൾക്കു നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന്‌ നടപ്പാക്കാൻ പിണറായി വിജയൻ സർക്കാർ മുന്നിട്ടിറങ്ങിയതും നടപ്പാക്കിയതും. ഈ ചരിത്ര വസ്തുതകളെയാണ്‌ മാധ്യമങ്ങൾ കണ്ടില്ലെന്ന്‌ നടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top