26 April Friday

കരുവന്നൂർ ബാങ്ക്‌ തട്ടിപ്പ്‌; നിക്ഷേപകർക്ക്‌ പണം തിരികെ നൽകുമെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

കൊച്ചി > കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക്‌ പണം തിരികെ നൽകുമെന്ന്‌ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്കിന്റെ ആസ്‌തികൾ പണയംവച്ച്‌ 50 കോടിയോളം രൂപ സമാഹരിക്കും. കേരള ബാങ്കിൽ നിന്നടക്കം വായ്‌പയെടുത്ത്‌ ബാധ്യത തീർക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. മുൻഗണനാ ക്രമം നിശ്‌ചയിക്കാൻ സർക്കാർ 12 ദിവസത്തെ സമയം ആവശ്യപ്പെട്ടു. പണം അത്യാവശ്യമുള്ളവർ ബാങ്കിനോട്‌ രേഖാമൂലം ആവശ്യപ്പെടണമെന്നും, പണം നൽകിയതിന്റെ രേഖകൾ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top