24 April Wednesday

കരുവന്നൂർ ബാങ്കിന്റേത്‌ ഗുരുതരമായ തെറ്റ്‌; ഏത് രാഷ്‌ട്രീയക്കാരായാലും സർക്കാർ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

തിരുവനന്തപുരം > കരുവന്നൂർ ബാങ്ക് ചെയ്‌തത് തെറ്റായ കാര്യമാണെന്നും സർക്കാർ ഗൗരവമായാണ്‌ വിഷയത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം കൃത്യതയോടെ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് നടത്തും.

കുറ്റവാളികളെ ഏത് രാഷ്‌ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സർക്കാരിന്. സംസ്ഥാനത്ത് സഹകരണ മേഖല ജനവിശ്വാസം ആർജിച്ച മേഖലയാണ്. ആ മേഖലയിൽ ഇത്തരം സംഭവങ്ങൾ വിരളമാണ്. തെറ്റുകാർക്കെതിരെ നടപടിയെടുക്കുകയും സഹകരണ മേഖലയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കുകയുമാണ് ചെയ്‌ത‌ത്. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്തും. തെറ്റുകാർക്കെതിരെ നടപടിയുണ്ടാകും - മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top