25 April Thursday

കരുവന്നൂര്‍ ബാങ്ക്: പണം തിരികെ നല്‍കാനുള്ള പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കിവരികയാണ്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

കൊച്ചി> കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതിനുള്ള പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കിവരികയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ആസ്തികള്‍ പണയപ്പെടുത്തി വായ്പയെടുക്കാന്‍ ശ്രമം തുടങ്ങിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.നിക്ഷേപം തിരികെ ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

 ജോഷി ആന്റണിയും മറ്റും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് ടിആര്‍ രവി പരിഗണിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ കൃത്യമായ പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി പണം തിരികെ നല്‍കല്‍ താല്‍ക്കാലികമാകി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.അത്യാവശ്യക്കാര്‍ക്ക്  കൊടുക്കാമെന്നും അത് കോടതിയെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

മെഡിക്കല്‍ മാത്രമല്ല മറ്റാവശ്യങ്ങളും ഉണ്ടാവാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ടോക്കണ്‍ നല്‍കി മുന്‍ഗണനാ ക്രമം പാലിച്ച് നല്‍കാമെന്ന് ബാങ്ക് അറിയിച്ചു. 386 കോടിയാണ് ബാങ്കിലെ നിക്ഷേപമെന്നും 184 കോടിയുടെ നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയായവ ആണെന്നും
ബാങ്ക് അറിയിച്ചു. ലോണ്‍ സമ്പാദിച്ചവര്‍ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിട്ടുള്ള കേസുകളും അടിയന്തിരമായി പരിഗണിക്കണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പി.പി.താജുദ്ദിന്‍ ആവശ്യപ്പെട്ടു.

കരുവന്നൂര്‍ ബാങ്കിന്റെ മുഴുവന്‍ കേസുകളും ഒരുമിച്ച് പരിഗണിക്കാന്‍ കേസുകള്‍ ആഗസ്റ്റ് 10ന് പരിഗണിക്കാന്‍ മാറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top