20 April Saturday

കരുവന്നൂർ ബാങ്ക് തട്ടിപ്പ്‌; സിബിഐ - എൻഫോഴ്സ്മെൻറ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കൊച്ചി > കരുവന്നൂർ സഹകരബാങ്ക് തട്ടിപ്പിൽ സിബിഐ -എൻഫോഴ്സ്മെൻറ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. 300 കോടിയുടെ ക്രമക്കേടിൽ പൊലീസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നതെന്നും ഭരണകക്ഷിയുടെ സമ്മർദം മൂലം പൊലിസ് അന്വേഷണം എങ്ങുമെത്തുന്നില്ലെന്നുമാണ് ഹർജിയിലെ ആരോപണം.

തൃശൂർ പൊറത്തുശേരി സ്വദേശി എം വി സുരേഷാണ് ഹർജിക്കാരൻ. അഞ്ച് വർഷമായി തട്ടിപ്പ് തുടർന്നിട്ടും സർക്കാർ തലത്തിൽ ഒരു നടപടിയും ഉണ്ടായില്ലന്നു മാത്രമല്ല പൊലീസിൽ പരാതിയുമെത്തിയില്ല. സാധാരണക്കാരായ നിക്ഷേപകരുടെ പണം ഭരണ സമിതി അംഗങ്ങളും ബാങ്കു ദ്യോഗസ്ഥരും അനധികൃത കച്ചവടത്തിനും ദേശവിരുദ്ധ പ്രവർത്തനത്തിനും ഉപയോഗിച്ചതായി സംശയമുണ്ടന്നും ഹർജിയിൽ പറയുന്നു. ഇതു വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട്‌ വിളിച്ചു വരുത്തണമെന്നും ആവശ്യമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top