19 December Friday

കാരുണ്യ ഫാർമസി 
24 മണിക്കൂറാക്കുന്നു ; നടപടികൾക്ക്‌ തുടക്കംകുറിച്ച്‌ ആരോഗ്യവകുപ്പ്‌

സ്വന്തം ലേഖികUpdated: Sunday Mar 12, 2023


തിരുവനന്തപുരം
സംസ്ഥാനത്തെ മേജർ ആശുപത്രികളിലെ കാരുണ്യ ഫാർമസികളുടെ പ്രവർത്തനം 24 മണിക്കൂറാക്കുന്നു. നിലവിൽ 72 കാരുണ്യ കമ്യൂണിറ്റി ഫാർമസിയുണ്ട്‌. 2021–-22ൽ നിലമ്പൂർ ജില്ലാ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ്‌ ആശുപത്രി എന്നിവിടങ്ങളിൽ ഫാർമസി ആരംഭിച്ചു. മലപ്പുറം താലൂക്ക്‌ ഹെഡ് ക്വാർട്ടേഴ്‌സ്‌ ആശുപത്രി, തിരൂരങ്ങാടി താലൂക്കാശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, പുലയനാർകോട്ട ടിബി സെന്റർ, ആലുവ ജില്ലാ ആശുപത്രി, ആറ്റിങ്ങൽ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കും.

വിവിധ കമ്പനികളുടെ എണ്ണായിരത്തിലധികം മരുന്നുകളാണ്‌ സൗജന്യനിരക്കിൽ ഇവിടെ ലഭ്യമാക്കുന്നത്‌. നിലവിൽ സർക്കാർ സഹായമില്ലാതെതന്നെ പ്രവർത്തിക്കുന്നു. 2021–-22 മുതൽ മരുന്നുകൾ വീട്ടിലെത്തിക്കുന്ന കാരുണ്യ@ഹോം പദ്ധതിക്കും തുടക്കമിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top