26 April Friday

കർഷകസംഘം ജില്ലാ സമ്മേളനത്തിന് 
പ്രൗഢമായ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

കേരള കർഷകസംഘം ജില്ലാ സമ്മേളനം കൂത്താട്ടുകുളത്ത് പി യു തോമസ് നഗറിൽ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം
കർഷകസമരങ്ങളുടെ ത്യാഗോജ്വല ചരിത്രംപേറുന്ന കൂത്താട്ടുകുളത്ത്‌ കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ ശനി രാവിലെ സമ്മേളനനഗരിയിൽ ജില്ലാ പ്രസിഡന്റ്‌ കെ വി ഏലിയാസ്‌ പതാക ഉയർത്തി. പ്രതിനിധികൾ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പി യു തോമസ് നഗറിൽ (ചിന്നാസ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ വി ഏലിയാസ്‌ അധ്യക്ഷനായി.|

ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി കെ സോമൻ രക്തസാക്ഷിപ്രമേയവും സംസ്ഥാന കമ്മിറ്റി അംഗം കെ എ അജേഷ്‌ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി, ട്രഷറർ ഗോപി കോട്ടമുറിക്കൽ, വൈസ്‌ പ്രസിഡന്റുമാരായ പി എം ഇസ്മയിൽ, പി എം ഷൗക്കത്ത്‌, എക്സിക്യൂട്ടീവ്‌ അംഗങ്ങളായ എൻ എസ്‌ പ്രസന്നൻ, ജി വേണുഗോപാൽ, കെ തുളസി, സംഘാടകസമിതി ചെയർമാൻ പി ബി രതീഷ്‌ എന്നിവർ സംസാരിച്ചു.

കെ വി ഏലിയാസ്‌ കൺവീനറും കെ എൻ സുനിൽകുമാർ, ജീമോൻ കുര്യൻ, സബിത കരീം എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. ആർ അനിൽകുമാർ, എസ്‌ മോഹനൻ, കെ എൻ ജയപ്രകാശ്‌, എം കെ ബാബു എന്നിവർ കൺവീനറായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എൻ രമാകാന്തൻ കണക്കും അവതരിപ്പിച്ചു.

ഗ്രൂപ്പുചർച്ചയ്ക്കും പൊതുചർച്ചയ്ക്കുംശേഷം ആദ്യദിനം സമ്മേളനം പിരിഞ്ഞു. ഞായറാഴ്ച പൊതുചർച്ച തുടരും. ചർച്ചകൾക്കും മറുപടിക്കുംശേഷം പുതിയ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത്‌ പ്രതിനിധി സമ്മേളനം പിരിയും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് പൊതുസമ്മേളനം ഒഴിവാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top