25 April Thursday

വലിയ വിമാനങ്ങളുടെ സർവീസ്‌ : പരിശോധനയ്‌ക്ക്‌ ഡിജിസിഎ സംഘം 25ന്‌ കരിപ്പൂരിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020


കരിപ്പൂർ
അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ സാധ്യതയേറി. പരിശോധനകൾക്ക്‌ ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും.  ഡെപ്യൂട്ടി ഡയറക്ടർ എസ് ദുരൈ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാകും റൺവേയും മറ്റും പരിശോധിക്കുക. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.

ആ​ഗസ്ത് ഏഴിനുണ്ടായ വിമാനാപകടത്തെ തുടർന്നാണ് വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചത്.  
ഉന്നതസംഘം നടത്തിയ പരിശോധനയിൽ റൺവേയുടെ നീളക്കുറവടക്കം ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ, അഞ്ച് വർഷം മുമ്പും വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വിലക്ക് വന്നിരുന്നു. 2016ൽ  പ്രവാസികൾ  മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതോടെ അദ്ദേഹം  കേന്ദ്രത്തിൽ ഇടപെട്ടാണ് സർവീസിന് അനുമതി വാങ്ങിയത്. വലിയ വിമാനങ്ങളുടെ സർവീസ് മലബാറിൽനിന്നുള്ള യാത്രക്കാരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top