18 April Thursday

കാപ്പ ചുമത്തി ജയിലലടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

കാലടി>  കാപ്പ ചുമത്തി ജയിലിലടച്ച പ്രതികളുടെ അപ്പീൽ കാപ്പ ഉപദേശക സമിതി തളളി. നിരന്തര കുറ്റവാളികളായ മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ് 38 ), പള്ളിപ്പുറം ചെറായി വാടേപ്പറമ്പിൽ രാജേഷ് (തൊരപ്പൻ രാജേഷ് 51) എന്നിവരുടെ അപ്പീലുകളാണ് തള്ളിയത്.

കാലടി സനൽ വധക്കേസിലെ പ്രതിയായ രതീഷ് കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കൽ, സ്ഫോടക വസ്തു നിയമം, മതസ്പർധ വളർത്തൽ തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. വീട് കയറി ആക്രമണം, കവർച്ച, അടിപിടി, പൊലീസിനെ ആക്രമിക്കൽ തുടങ്ങി മുപ്പതോളം കേസുകൾ രാജേഷിന്‍റെ പേരിലുണ്ട്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top