20 April Saturday

പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ കണ്ണൂർ വിസിയായി തുടരും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


കണ്ണൂർ
കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലാറായി പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ തുടരും. ചൊവ്വാഴ്‌ച കാലാവധി പൂർത്തിയാക്കിയ അദ്ദേഹത്തിന്‌ പുനർനിയമനം നൽകാനുള്ള സംസ്ഥാന സർക്കാർ ശുപാർശ ഗവർണർ ആരീഫ്‌ മൊഹമ്മദ്‌ ഖാൻ അംഗീകരിച്ച്‌ ഉത്തരവിറക്കി. ബുധനാഴ്‌ച മുതൽ നാലു വർഷത്തേക്കാണ്‌ നിയമനം. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു വിസി തുടർച്ചയായി രണ്ടാം തവണയും അതേ സർവകലാശാലയിൽ നിയമിക്കപ്പെടുന്നത്‌.

ഡൽഹി ജാമിയ മിലിയ സർവകലാശാല ചരിത്രവിഭാഗം തലവനായിരുന്ന പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ 2017 നവംബർ 24നാണ്‌ കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലാറായി ചുമതലയേറ്റത്‌. അറിയപ്പെടുന്ന ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമാണ്‌. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മെമ്പർ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്‌. ഡൽഹി സർവകലാശാല ജർമൻ വിഭാഗം പ്രൊഫസർ ജ്യോതി സബർവാളാണ്‌ ഭാര്യ. മകൾ: ആതിയ ഗോപിനാഥ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top