കാഞ്ഞങ്ങാട്> കാസര്‍ഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ 30ാം വാർഡിൽ യുഡിഎഫിലെ കെ കെ ബാബു വിജയിച്ചു. നഗരസഭയിലെ കോൺഗ്രസിന്റെ ഏക വാർഡാണിത്. 116 വോട്ടാണ് ഭൂരിപക്ഷം. കഴിഞ്ഞ തവണ 142 വോട്ടിന് വിജയിച്ച കോൺഗ്രസിലെ ബനീഷ് രാജിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കഴിഞ്ഞ തവണ ബനീഷ് രാജിനെതിരെ മൽസരിച്ച സിപിഐമ്മിലെ വി സുഹാസു തന്നെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സ്വതന്ത്രനായി ടി വി പ്രശാന്തും മൽസരിച്ചു.
വോട്ടിം ഗ് നില യുഡിഎഫ് 417
എൽഡിഎഫ് 30 1
ബിജെപി-248
ബാബു സ്വത 7
മധു - 12
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..