25 April Thursday
കഥ മെനഞ്ഞവർക്ക്‌ നിരാശമാത്രം

കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


തിരുവനന്തപുരം
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ   വീണ്ടും തെരഞ്ഞെടുത്തു. മൂന്നാംതവണയാണ്‌ കാനം സെക്രട്ടറിയാകുന്നത്‌.  പ്രതിനിധി സമ്മേളനം പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന കൗൺസിൽ യോഗം ചേർന്നാണ്‌ സെക്രട്ടറിയെ തെരഞ്ഞെടുത്തത്‌. 101 പേരാണ്‌ സംസ്ഥാന കൗൺസിലിലുള്ളത്‌. 10 കാൻഡിഡേറ്റ്‌ അംഗങ്ങളെയും നിശ്ചയിച്ചു. വിജയവാഡയിൽ നടക്കുന്ന 
24–-ാം പാർടി കോൺഗ്രസിലേക്കായി 116 പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഒമ്പതംഗ കൺട്രോൾ കമീഷനെയും നിശ്ചയിച്ചു. കോടിയേരി ബാലകൃഷ്‌ണനോടുള്ള ആദരസൂചകമായി പൊതുപരിപാടികൾ മാറ്റിയിരുന്നു.

പ്രതിനിധി സമ്മേളനത്തിന്റെ സമാപനദിവസം സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ മറുപടി നൽകി. ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം കെ ഇ ഇസ്‌മയിലും പ്രതിനിധികളെ അഭിവാദ്യം ചെയ്‌തു.

മൂന്നാംതവണ
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തെരഞ്ഞെടുക്കുന്നത് മൂന്നാംതവണ. 2015ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ്‌ -ആദ്യമായി സംസ്ഥാന സെക്രട്ടറിയായത്‌. അതേവർഷം കേന്ദ്ര സെക്രട്ടറിയറ്റിലും എത്തി. ‌2018ൽ മലപ്പുറം സമ്മേളനത്തിലും തുടർന്നു.  എഐവൈഎഫിലൂടെയാണ് ‌കാനം പൊതുപ്രവർത്തനം ആരംഭിച്ചത്‌. 1969ൽ സി കെ ചന്ദ്രപ്പൻ ദേശീയ പ്രസിഡന്റ്‌ ആയതിനെത്തുടർന്ന്, 19–-ാം  വയസ്സിൽ സംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന സെക്രട്ടറിയായി. കണിയാപുരം രാമചന്ദ്രനായിരുന്നു പ്രസിഡന്റ്‌.  1971ൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായി. നാലുവർഷത്തിനകം സംസ്ഥാന സെക്രട്ടറിയറ്റിൽ.  രണ്ടു തവണ  കോട്ടയം ജില്ലാ സെക്രട്ടറിയുമായി.

മുൻനിര തൊഴിലാളി സംഘടനാ നേതാക്കളുമായി അടുത്തബന്ധം.  നിലവിൽ എഐടിയുസി ദേശീയ വൈസ് പ്രസിഡന്റാണ്‌.  കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കെ 1982ൽ വാഴൂരിൽനിന്ന്‌ നിയമസഭയിൽ എത്തി.  1987ലും മണ്ഡലത്തെ പ്രതിനിധാനംചെയ്‌തു. വാക്കുകളിലെ മിതത്വവും കരുതലുമാണ്‌ കാനത്തിന്റെ മുഖമുദ്ര.  എൽഡിഎഫിനെ ശക്തമായി മുന്നോട്ടുനയിക്കാൻ മറ്റ്‌ നേതാക്കൾക്കൊപ്പം മുൻനിരയിൽത്തന്നെ എപ്പോഴുമുണ്ട്‌.

1960ൽ വാഴൂരിനടുത്ത്‌ കാനത്താണ്‌ ജനനം. വാഴൂർ എസ്‌വിആർ എൻഎസ്‌എസ്‌ സ്‌കൂൾ, കോട്ടയം ബസലിയോസ്‌ കോളേജ്‌, മോസ്‌കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളിൽ പഠിച്ചു. ഭാര്യ: വനജ. മക്കൾ: സന്ദീപ്‌, സ്‌മിത. മരുമക്കൾ: താര, വി സർവേശ്വരൻ. എൻ ഇ ബാലറാം, പി കെ വാസുദേവൻ നായർ, വെളിയം ഭാർഗവൻ എന്നിവരും മൂന്നുതവണ സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്‌.

കഥ മെനഞ്ഞവർക്ക്‌ നിരാശമാത്രം
സിപിഐയുടെ സമ്മേളനം വിഭാഗീയതയുടെ അരങ്ങാകുമെന്ന് പ്രവചിച്ചവർക്ക്‌ നിരാശയാണ്‌ അവശേഷിക്കുന്നതെന്ന്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സമ്മേളനത്തിന് ശരിയോ തെറ്റോ ആയി പ്രചാരണം നൽകിയ മാധ്യമ സുഹൃത്തുക്കളോടും നന്ദി പ്രകടിപ്പിക്കുന്നതായും കാനം പറഞ്ഞു. വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ പ്രതിനിധികൾക്ക്‌ അവകാശമുണ്ട്‌.‌  അഭിപ്രായങ്ങൾ ജനാധിപത്യപരമായി പ്രകടിപ്പിക്കും. ഇത് അടിമത്തത്തിന്റെ യുഗമല്ല. നിർഭയമായി ഘടകങ്ങളിൽ പറയുന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തി, സമന്വയത്തിലൂടെ തീരുമാനങ്ങളിൽ എത്തുന്നതാണ് കമ്യൂണിസ്റ്റ് ശൈലി. സിപിഐ സംസ്ഥാന സമ്മേളനം എല്ലാ കമ്മിറ്റികളെയും ഏകകണ്‌ഠമായാണ് തെരഞ്ഞെടുത്തതെന്നും കാനം പറഞ്ഞു.

സിപിഐ സംസ്ഥാന കൗൺസിൽ
കാനം രാജേന്ദ്രൻ, കെ പ്രകാശ് ബാബു, സത്യൻ മൊകേരി, ഇ ചന്ദ്രശേഖരൻ, കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആർ അനിൽ, രാജാജി മാത്യു തോമസ്,  കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, പി വസന്തം, പി കെ കൃഷ്ണൻ, എൻ അരുൺ, ആർ രമേഷ്‌, മാങ്കോട് രാധാകൃഷ്ണൻ, വി പി ഉണ്ണിക്കൃഷ്ണൻ, എൻ രാജൻ, പള്ളിച്ചൽ വിജയൻ, കെ എസ്‌ അരുൺ, മീനാങ്കൽ കുമാർ, മനോജ് ബി ഇടമന, പി എസ് ഷൗക്കത്ത്, രാഖി രവികുമാർ, വിളപ്പിൽ രാധാകൃഷ്ണൻ, മുല്ലക്കര രത്‌നാകരൻ, കെ ആർ ചന്ദ്രമോഹൻ, പി എസ് സുപാൽ, ആർ രാമചന്ദ്രൻ, ആർ രാജേന്ദ്രൻ, ആർ ലതാദേവി, കെ രാജു, ചിറ്റയം ഗോപകുമാർ, ആർ വിജയകുമാർ, എസ് വേണുഗോപാൽ, ജി ലാലു, സാം കെ ദാനിയേൽ, ആർ എസ് അനിൽ, എം എസ് താര, എ പി ജയൻ, മുണ്ടപ്പള്ളി തോമസ്, പി ആർ ഗോപിനാഥൻ, ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, എസ് സോളമൻ, കെ ചന്ദ്രനുണ്ണിത്താൻ, ടി ടി ജിസ്‌മോൻ, ഡി സുരേഷ് ബാബു, അഡ്വ. വി ബി ബിനു, സി കെ ശശിധരൻ, അഡ്വ. പി കെ സന്തോഷ് കുമാർ, ഒ പി എ സലാം, ലീനമ്മ ഉദയകുമാർ, കെ സലിംകുമാർ, കെ കെ ശിവരാമൻ, ജയ മധു, എം വൈ ഔസേപ്പ്, വി കെ ധനപാൽ, ജോസ് ഫിലിപ്പ്, കെ എം ദിനകരൻ, കെ കെ അഷ്‌റഫ്, കമല സദാനന്ദൻ, ബാബു പോൾ, ടി രഘുവരൻ, പി കെ രാജേഷ്, ശാരദ മോഹനൻ, സി എൻ ജയദേവൻ, കെ കെ വത്സരാജ്, ടി ആർ രമേശ്കുമാർ, പി ബാലചന്ദ്രൻ, വി എസ് സുനിൽകുമാർ, ഷീല വിജയകുമാർ, കെ ജി ശിവാനന്ദൻ, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, കെ പി സുരേഷ് രാജ്, വിജയൻ കുനിശേരി, ജോസ് ബേബി, സുമലത മോഹൻദാസ്, ടി സിദ്ധാർഥൻ, പി പി സുനീർ, പി കെ കൃഷ്ണദാസ്, അജിത് കൊളാടി, ഇ സെയ്തലവി, കെ പ്രഭാകരൻ, ഷാജിറ മനാഫ്, ടി വി ബാലൻ, ഇ കെ വിജയൻ, എം നാരായണൻ, കെ കെ ബാലൻ, ഇ ജെ ബാബു, വിജയൻ ചെറുകര, സി എൻ ചന്ദ്രൻ, അഡ്വ. പി സന്തോഷ് കുമാർ എംപി, സി പി സന്തോഷ്‌കുമാർ, സി പി ഷൈജൻ, സി പി ബാബു, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ,ടി കൃഷ്ണൻ.

കാൻഡിഡേറ്റ് 
    അംഗങ്ങൾ
പി കബീർ, എ എസ് ആനന്ദ്കുമാർ, ആർ സജിലാൽ, ജി ബാബു, ഹണി ബെഞ്ചമിൻ, ഡി സജി, ശുഭേഷ് സുധാകരൻ, ഷീന പറയങ്ങാട്ടിൽ, ഒ കെ സെയ്തലവി,  ടി കെ രാജൻ.

കൺട്രോൾ കമീഷൻ 
   അംഗങ്ങൾ
സി പി  മുരളി, എം വി വിദ്യാധരൻ, ആർ സുശീലൻ, സോളമൻ വെട്ടുകാട്, എസ് ശിവശങ്കരൻനായർ, അഡ്വ. മോഹൻദാസ്, പി കെ മൂർത്തി, ഇ കെ ശിവൻ, വി എസ് പ്രിൻസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top