08 June Thursday

എംഎൽഎയ്‌ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റ്; അങ്ങനെയൊരു പരാതിയുള്ളതായി അറിയില്ലെന്ന് കാനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

തിരുവനന്തപുരം> വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌‌ദി ആഘോഷ ചടങ്ങുകളിൽ നിന്നും സി കെ ആശ എംഎൽഎയ്‌ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണെന്നും പാർട്ടിക്ക് പരിഭവമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയം ജില്ലാ കമ്മറ്റിക്ക് അങ്ങനെ ഒരു പരാതിയുള്ളതായി അറിയില്ലെന്നും കാനം വ്യക്തമാക്കി.

ചടങ്ങുകളിൽ നിന്നും തന്നെ മനപ്പൂർവ്വം അകറ്റിനിർത്തിയെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമെന്ന് സി കെ ആശ എംഎൽഎയും പറഞ്ഞു. ചടങ്ങുകളുടെ എല്ലാ കാര്യങ്ങളിലും അർഹമായ പരിഗണന ലഭിച്ചു. അഭിപ്രായം തേടികൊണ്ടുമാണ് സംസ്ഥാന ഗവൺമെന്റ് ഈ പരിപാടി നടത്തിയതെന്നും സി കെ ആശ പറഞ്ഞു. ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎയെ അവഗണിച്ചുവെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു സി കെ ആശ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top