19 April Friday

സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുമ്പോൾ പുതിയത്‌ തേടേണ്ടിവരും: കാനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുമ്പോൾ പുതിയത്‌ തേടേണ്ടിവരുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.  കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ബജറ്റ്‌ കേരളത്തെ ഒട്ടും സഹായിക്കാത്തതാണ്. വായ്‌പാപരിധി അടക്കം വെട്ടിക്കുറച്ച സാഹചര്യത്തിൽ സംസ്ഥാനം എങ്ങനെ മുന്നോട്ട് പോകും. ഈ അവസ്ഥയിൽ കേരളത്തെ മുന്നോട്ടുനയിക്കാനുള്ള ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്.

ബജറ്റ്‌ മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. നികുതി നിർദേശങ്ങൾ അടക്കം നിയമസഭയിൽ ചർച്ച ചെയ്യും. കേരളത്തിന്റെ വികസന കാര്യത്തിൽ പ്രതിപക്ഷത്തിന്‌ ഒരാശങ്കയുമില്ല. കേന്ദ്രം എത്രയോ തവണ ഇന്ധന വിലകൂട്ടി. ഈ സമയത്തൊന്നും ഈ സംഘത്തെ കണ്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top