07 July Monday

കല്ലമ്പലത്ത്‌ ബസപകടം; 10 യാത്രക്കാർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021


തിരുവനന്തപുരം>  കല്ലമ്പലത്ത് കെ എസ് ആർ ടി സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ പത്തു യാത്രക്കാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർച്ചന (32)കൊല്ലം, വിനോദ് (39) ചവറ, ആമിന (18) പുലിയൂർക്കോണം, ബീന ബീഗം ( 47 ) പുലിയൂർക്കോണം, പ്രകാശ് (45) ആലപ്പുഴ, നിത്യാനന്ദൻ (69) കല്ലിയൂർ, ബിനു (40) മൂന്നാർ, അനിതകുമാരി (43) നൂറനാട്, അലൻ (28) പോങ്ങുംമൂട്, ഗോപിക (25) ആലപ്പുഴ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
രാവിലെ പത്തരയോടെയാണ് അപകടം. ബസ് ബേക്ക് ചെയ്തപ്പോൾ മുൻ മുഖം സീറ്റിലിടിച്ച് നെറ്റിയ്ക്കും മൂക്കിനുമാണ്‌ കൂടുതൽ പരിക്ക്‌.   ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top