27 April Saturday

കളമശേരി മെഡി. കോളേജിനെതിരായ പ്രചാരണം അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

കളമശേരി > കോവിഡ് ചികിത്സയിലിരിക്കെ വെങ്ങാനൂർ സ്വദേശി മരിച്ച സംഭവത്തിൽ എറണാകുളം മെഡിക്കൽ കോളേജിനെതിരായ  പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

86വയസ്സുള്ള പുരുഷൻ_അഞ്ചിനാണ്_ചികിത്സ തേടിയത്._അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സാകാലയളവിൽ ശരീരത്തിൽ വ്രണങ്ങൾ വരാതിരിക്കാനുള്ള എയർബെഡ്ഡിലായിരുന്നു രോഗി. ഇയാൾക്ക് കോവിഡിനുപുറമെ ഹൃദ്‌രോഗവും ഉണ്ടായിരുന്നു.
പതിനാലിന്‌ രാത്രി 12.10ന് രോഗി മരിച്ചു._കോവിഡ് മാനദണ്ഡ പ്രകാരം പൂർത്തിയാക്കി പുലർച്ചെ മൂന്നോടെ മോർച്ചറിയിലേക്ക് മാറ്റി. പകൽ പന്ത്രണ്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.  ഫ്രീസറിലെ താപനില പരിശോധിച്ച്‌ മോർച്ചറി കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതുമാണ്._മരിച്ച്‌ മൂന്നുമണിക്കൂറിനുള്ളിൽ മോർച്ചറിയിലേക്ക്‌ മാറ്റുകയും ഫ്രീസർ കൃത്യമായി പ്രവർത്തിക്കുകയും ചെയ്‌തതിനാൽ മരണസമയത്ത് പുഴുവരിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്‌.

രോഗി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നപ്പോഴും മരിച്ചതിനുശേഷവും മുറിവുകളും വ്രണങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജിൽനിന്ന് ബന്ധുക്കൾക്ക് കൈമാറിയപ്പോൾ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല. മാത്രമല്ല,_ഏറ്റുവാങ്ങിയവർ ഒരുതരത്തിലും പരാതിപ്പെട്ടിട്ടുമില്ല. വസ്‌തുത ഇതായിരിക്കെ, സാധാരണക്കാരുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയെ കുറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്ന്‌ ഡോ. ഗണേഷ്‌ മോഹൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top