25 April Thursday

കാക്കൂർ സഹകരണ ബാങ്കിൽ സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

കൂത്താട്ടുകുളം> കാക്കൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾക്ക് വൻ വിജയം. അനിൽ ചെറിയാൻ, വി എം മുരളീധര കൈമൾ, ബിനോയ് അഗസ്റ്റിൻ, ഏലിയാസ് മാത്യു, ബെയിൻ പി ചന്ദ്രൻ, എം വി ജേക്കബ്, സി സി ശിവൻകുട്ടി, ബാബു ജോസഫ്, സിനു എം ജോർജ്, സനൽ ചന്ദ്രൻ, സ്മിത വിശ്വംഭരൻ, എസ് സൗമ്യ, ലിസി രവീന്ദ്രൻ എന്നിവരാണ് വിജയിച്ചത്.

സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ ശരാശരി 2500 വോട്ടുകൾവീതം നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർഥികൾക്ക്‌ 720 മുതൽ 1094 വരെ വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.- വോട്ടെണ്ണൽ കേന്ദ്രമായ തിരുമാറാടി ഗവ. വിഎച്ച്എസ്എസിനുമുന്നിൽനിന്ന്‌ സഹകരണ സംരക്ഷണ മുന്നണി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി.

ഒഎൻവിജയൻ, അനിൽ ചെറിയാൻ, വർഗീസ് മാണി, പഞ്ചായത്ത് പ്രസിഡന്റ്‌ രമ മുരളീധര കൈമൾ, വൈസ് പ്രസിഡന്റ്‌ എം എം ജോർജ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top