തൃശൂർ > കോവിഡ് ബാധിതനായി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ വി വിജയദാസ് എംഎൽഎ, ശസ്‌ത്രക്രിയക്കുശേഷം നിരീക്ഷണത്തിൽ തുടരുന്നു. അനസ്‌തേഷ്യാ വിഭാഗം ഐസിയുവിൽ 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ് അദ്ദേഹം.
ചൊവ്വാഴ്‌ച പകലാണ് വിജയദാസിന് തലച്ചോറിലെ രക്തസ്രാവം നീക്കാൻ അടിയന്തര ശസ്‌ത്രക്രിയ നടത്തിയത്. ആരോഗ്യസ്ഥിതിയിൽ സ്ഥിരത നിലനിർത്തുന്നുണ്ടെങ്കിലും, ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പ്രിൻസിപ്പൽ എം എ ആൻഡ്രൂസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..