20 April Saturday

കെ വി ബാലൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

പെരളശേരി> സിപിഐഎം മുൻ എടക്കാട് ഏരിയാ സെക്രട്ടറി പെരളശേരി ഉഷസിൽ കെ വി ബാലൻ(71) അന്തരിച്ചു. അസുഖബാധിതനായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. എടക്കാട് ഏരിയയിൽ പാർടിയെ വളർത്തുന്നതിൽ മഹത്തായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കെവി ബാലൻ.

ഭാര്യ:ഉഷ. മക്കൾ: അഡ്വ.ഹിദ,ബീന(മാനേജർ, പെരളശേരി സർവീസ് സഹകരണ ബാങ്ക്),ബിന്ദു(കോ-ഓപറേറ്റീവ് പ്രസ്,കണ്ണൂർ)ബിജിന.
മരുമക്കൾ: അഡ്വ.ജോഷിമാത്യു, ലക്ഷ്മണൻ (പറമ്പുക്കരി),സുനിൽകുമാർ(വടക്കുമ്പാട്), രാജീവൻ(കോട്ടം). സഹോദരങ്ങൾ: ലക്ഷ്മി(വടക്കുമ്പാട്), കല്യാണി,നാരായണി,പരേതരായ കൗസു,രാമൻ.

മൃതദേഹം ബുധൻ രാത്രിയോടെ നാട്ടിലെത്തിക്കും. രാത്രി സിപിഐഎം എടക്കാട് ഏരിയാകമ്മിറ്റി ഓഫീസിലും, വ്യാഴം രാവിലെ 9 മുതൽ പെരളശേരി ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും.സംസ്കാരം വ്യാഴാഴ്‌ച രാവിലെ 11 ന് പെരളശേരി പഞ്ചായത്ത് വാതകശ്മശാനത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top