20 April Saturday

കെ വി അബ്‌ദുൾ ഖാദർ പ്രവാസി ക്ഷേമബോർഡ്‌ ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

തിരുവനന്തപുരം > കേരള പ്രവാസി ക്ഷേമ ബോർഡ്‌ ചെയർമാനായി കെ വി അബ്ദുൾ ഖാദറിനെ നിയമിച്ച്‌ ഉത്തരവായി. മൂന്നു തവണ ഗുരുവായൂരിൽനിന്ന്‌ നിയമസഭാംഗമായ അദ്ദേഹം കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറിയാണ്‌. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റംഗവും എൽഡിഎഫ് ജില്ലാ കൺവീനറുമാണ്‌. കേരള വഖഫ് ബോർഡ് ചെയർമാൻ, കേന്ദ്ര വഖഫ് കൗൺസിൽ അംഗം, ആരോഗ്യ സർവകലാശാല സെനറ്റംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്‌. ദേശാഭിമാനി ലേഖകനായും പ്രവർത്തിച്ചു. ഷെറീനയാണ് ഭാര്യ. മക്കൾ: അഖിൽ, അജീഷ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top