06 July Sunday

കെ യു ബിജു വധക്കേസ് 
6 മാസത്തിനകം തീർപ്പാക്കണമെന്ന്‌ കോടതി; പ്രതികൾ ബിജെപി നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
കൊടുങ്ങല്ലൂർ > സിപിഐ എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ്‌ പ്രസിഡന്റുമായിരുന്ന കെ യു ബിജു വധക്കേസ് ആറുമാസത്തിനകം തീർപ്പാക്കാൻ കോടതി ഉത്തരവ്. കേരള ഹൈക്കോടതി ജഡ്ജി എ എ സിയാദ് റഹ്‌മാനാണ് ഉത്തരവിട്ടത്. 2018 ജൂലൈ രണ്ടിനാണ് ബിജെപിക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ  കെ യു ബിജു മരിച്ചത്.
 
ബിജെപി നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 112 സാക്ഷികളെ വിസ്‌തരിച്ചതായി സെഷൻസ് കോടതി അറിയിച്ചു. കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 2018 ജൂൺ 30 ന് ചിട്ടി കലക്ഷനായി സൈക്കിളിൽ വരുമ്പോഴാണ് പട്ടാപ്പകൽ ബിജു ആക്രമിക്കപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top