29 March Friday

സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ എച്ച്‌ആർഡിഎസിനെതിരെ നല്‍കിയ ചെക്ക്‌ കേസ്‌: മാധവവാര്യർ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

കൊച്ചി> സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌നയുടെ സത്യവാങ്മൂലം തീര്‍ത്തും അസത്യമാണെന്ന്‌  മുംബൈ വ്യവസായി മാധവവാര്യര്‍ .എച്ച്‌ആർഡിഎസിനെതിരെ  വണ്ടിചെക്ക്‌ കേസ്‌ നൽകിയതാണ്‌ തനിക്കെതിരായ ആരോപണത്തിന് പിന്നിൽ.  മുൻ മന്ത്രി കെ ടി ജലീലുമായി ഔദ്യോഗിക ബന്ധമൊഴിച്ചാല്‍  തനിക്ക് വ്യക്തിപരമായി മറ്റൊരു ബന്ധവുമില്ലെന്നും മാധ്യവവാര്യർ പറഞ്ഞു.

കെ ടി ജലീലിന്റെ ബിനാമിയാണ് മാധവ വാര്യര്‍ എന്നായിരുന്നു സ്വപ്നയുടെ ആരോപണം.  ഫ്‌ലൈജാക്ക് എന്ന കമ്പനി ഇപ്പോള്‍ തന്റെ പേരിലല്ല. 2010ല്‍ ഹിറ്റാച്ചി ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന ജാപ്പനീസ് കമ്പനി വാങ്ങിയിരുന്നു. കമ്പനിയുടെ മുഴുവന്‍ ഷെയറുകളും ഹിറ്റാച്ചിക്ക് കൈമാറിയതാണ്. അതിനു ശേഷം താന്‍ കമ്പനിയുടെ ഔദ്യോഗികമായ ഒരു പദവിയും വഹിച്ചിട്ടില്ല. അതിനാല്‍ തന്നെ, തന്റെ പേരില്‍ ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണ്‌.  

താന്‍ ഫ്‌ലൈജാക്ക് കമ്പനിയുമായി സംസാരിച്ചിരുന്നു. ആരോപണത്തില്‍ പറയുന്നതുപോലെയുള്ള  ഒന്നും അവർ  ഇറക്കുമതി ചെയ്‌തിട്ടില്ല.  കേരള സര്‍ക്കാരുമായോ കെ ടി ജലീലുമായോ ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് സത്യസന്ധമായി പറഞ്ഞതാണ്. .

ഫ്‌ലൈജാക്കിന് എച്ച്‌ ആർഡിഎസ്‌ എന്ന എൻജിഒയുമായി  ബന്ധവുമില്ല. എച്ച്‌ ആർഡിഎസ്‌(HRDS)  ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ഇതിന്റെ ഭാഗമായി 4 വര്‍ഷം മുന്‍പ് 1000 വീടുകള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയുമോ എന്ന് അവർ ചോദിക്കുകയായിരുന്നു. തുടര്‍ന്ന്, 3 മാസം കൊണ്ട് 192 വീടുകള്‍ ഞങ്ങളുണ്ടാക്കി. അവസാന ഘട്ടത്തില്‍ എച്ച്‌ ആർഡിഎഫ്‌ നല്‍കിയത് വണ്ടിച്ചെക്കായിരുന്നു. ഇതിന്റെ ഭാഗമായാണ്‌  എച്ച്‌ആർഡിഎസിനെതിരെ കേസ് നല്‍കിയത്‌.  മാധവ വാര്യര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top