19 April Friday

വാർത്താസമ്മേളനത്തിൽ വെട്ടിലായി സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


തിരുവനന്തപുരം
കെ റെയിലിന്റെ അർധ അതിവേഗ പാതയ്‌ക്കെതിരെ  കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തില്ലെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർലൈൻ പാരിസ്ഥിതികമായി ദോഷമുണ്ടാക്കുമെന്നും പദ്ധതിയിൽനിന്നും സംസ്ഥാനം പിൻമാറണമെന്നും ആവശ്യപ്പെട്ട്‌ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ നിലപാട്‌ ഇല്ലാതെ സുരേന്ദ്രൻ വെട്ടിലായത്‌. പദ്ധതിക്ക്‌ പരിസ്ഥിതി ആഘാതപഠനംപോലും വേണ്ടെന്ന  കേന്ദ്ര സർക്കാർ നിലപാട്‌ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചു. എതിർപ്പുണ്ടെങ്കിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി പദ്ധതി തടഞ്ഞുകൂടെയെന്ന്‌  ചോദിച്ചപ്പോഴാണ്‌ സുരേന്ദ്രന്‌ അമളി മനസ്സിലായത്‌. കേന്ദ്രത്തിൽ സമ്മർദം ചെലുത്തേണ്ട കാര്യമില്ലെന്നും അവർക്ക്‌ നല്ല ജാഗ്രതയുണ്ടെന്നുംപറഞ്ഞ്‌  തടിതപ്പി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top