26 April Friday
സുരേന്ദ്രന്റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച 
കോടതി കേസ്‌ തീർപ്പാക്കി

രാജ്‌ഭവൻ പ്രതിഷേധക്കൂട്ടായ്‌മ : സുരേന്ദ്രന്‌ ഹൈക്കോടതിയുടെ
 രൂക്ഷവിമർശം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


കൊച്ചി  
ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതിയുടെ രാജ്‌ഭവൻ പ്രതിഷേധക്കൂട്ടായ്‌മയ്‌ക്ക്‌ എതിരെ ഹർജി നൽകിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ തിരിച്ചടി.

മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥരും തൊഴിലുറപ്പ്‌ തൊഴിലാളികളും പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട്‌ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ്‌ കോടതി രൂക്ഷമായി വിമർശിച്ചത്‌. ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച കോടതി കേസ്‌ തീർപ്പാക്കി. മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന്‌ ആരാണ്‌ പറഞ്ഞതെന്നും രേഖകളെന്തെങ്കിലും ഉണ്ടോയെന്നും കോടതി ആരാഞ്ഞു.

പ്രകടനത്തിന്‌ തടസ്സങ്ങളില്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ മണികുമാർ, ജസ്‌റ്റിസ്‌ ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മാർച്ചിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും രാജ്‌ഭവന്‌ ആവശ്യമായ പൊലീസ്‌ സംരക്ഷണം ഉറപ്പാക്കിയെന്നും സ്‌റ്റേറ്റ്‌ അറ്റോർണി എൻ മനോജ്‌കുമാർ കോടതിയെ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച്‌ സുരേന്ദ്രൻ ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top