27 April Saturday

ശശി തരൂര്‍ ഇടഞ്ഞു: പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ നിയമനം മരവിപ്പിച്ച് സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

തിരുവനന്തപുരം> പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള ഘടകം അധ്യക്ഷന്റെ നിയമനം മരവിപ്പിച്ചു.സാങ്കേതിക കാരണങ്ങളാലാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. നിയമനം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് മരവിപ്പിച്ച് അറിയിപ്പ് എത്തിയത്.

നിയമന ഉത്തരവു പുറപ്പെടുവിച്ചതോടെ  തന്നെ അറിയിക്കാതെ നടത്തിയ നിയമനത്തിനെതിരെ ദേശീയ അധ്യക്ഷന്‍ ശശി തരൂര്‍ രംഗത്തു വരികയായിരുന്നു. ഇതോടെ വിഎസ് ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാല്‍ മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് വാര്‍ത്താ കുറിപ്പ് ഇറക്കി തടിയൂരുകയായിരുന്നു

 ചന്ദ്രശേഖരന്റെ നിയമനത്തില്‍ ഹൈക്കമാന്‍ഡും അതൃപ്തി അറിയിച്ചിരുന്നു. ഡോ.എസ് എസ് ലാലിനെ നീക്കിയാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഎസ്  ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റാക്കി നിയമിച്ചിരുന്നത്.

എസ്എസ്  ലാലിനെതിരെയുള്ള കരുനീക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസില്‍ ഒരു വിഭാഗം നടത്തിയ നിയമനമാണ് പ്രസിഡന്റിനു പിന്‍വലിക്കേണ്ടി വന്നത്.

സംഘടന ഭരണഘടന അനുസരിച്ച് ഭാരവാഹി നിയമനം നടത്താന്‍ കെപിസിസിക്ക് അധികാരമില്ല. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ചന്ദ്രശേഖരനെ പുറത്താക്കേണ്ടി വരുമെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നിയമനം മരവിക്കാനുള്ള നടപടിയിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട്.











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top