25 April Thursday

നെഹ്‌റു ഫാസിസ്‌റ്റുകളുമായി സന്ധി ചെയ്‌തു: കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

കണ്ണൂർ> വർഗീയ ഫാസിസ്‌റ്റുകളുമായി സന്ധി ചെയ്യാൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ജവഹർ ലാൽ നെഹ്‌റു സൻമനസ്‌ കാണിച്ചുവെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ആർഎസ്‌എസ്‌ നേതാവ്‌ ശ്യാം പ്രസാദ്‌ മുഖർജിയെ നെഹ്‌റു മന്ത്രിസഭയിൽ മന്ത്രിയാക്കിയത്‌ അങ്ങനെയാണ്‌. കോൺഗ്രസുകാരനല്ലാത്ത അംബേദ്‌കറെയും മന്ത്രിയാക്കി.

അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന്‌  പ്രതിപക്ഷ നേതൃപദവി നൽകിയതും ഉയർന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്‌റുവിന്റെ ജൻമദിനത്തോടൊനുബന്ധിച്ച്‌ കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ സുധാകരൻ കുറ്റപ്പെടുത്തി.

താൻ ആർഎസ്‌എസിനെ സഹായിച്ചുവെന്ന ഏറ്റുപറച്ചിൽ വിവാദമായ സാഹചര്യത്തിലാണ്‌ നെഹ്‌റുവിനെ ചാരിയുള്ള ന്യായവാദം. താൻ മാത്രമല്ല,  നെഹ്‌റുവും ആർഎസ്‌എസുമായി സന്ധിചെയ്‌തുവെന്ന്‌ സ്ഥാപിക്കുകയാണ്‌ ലക്ഷ്യം. സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷം നിരന്തരം പറയുന്ന കാര്യമാണ്‌ മതേതരവാദിയായ നെഹ്‌റുപോലും കോൺഗ്രസിലെ ഹിന്ദുത്വശക്തിളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നത്‌. ഇങ്ങനെ കോൺഗ്രസിന്റെ നിരവധി  മൃദുഹിന്ദുത്വ സമീപനങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നതാണ്‌ ആദ്യ നെഹ്‌റു മന്ത്രിസഭയിൽ ശ്യാംപ്രസാദ്‌ മുഖർജിയെ ഉൾപ്പെടുത്തിയത്‌. എന്നാൽ അതിന്റെ പഴി മുഴുവൻ നെഹ്‌റുവിന്‌ ചാർത്തിക്കൊടുക്കുകയാണ്‌ സുധാകരൻ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top