26 April Friday

മുഖ്യമന്ത്രിയെ വീണ്ടും അധിക്ഷേപിച്ച്‌ കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും അധിക്ഷേപിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. കോൺഗ്രസിന്റ കൊച്ചി കോർപറേഷൻ ഉപരോധ സമരം ഉദ്‌ഘാടനത്തിനിടെയായിരുന്നു സുധാകരന്റെ അധിക്ഷേപം. ‘‘ഇങ്ങനെയൊരു ചെറ്റമുഖ്യമന്ത്രി ഈ ലോകത്ത്‌ എവിടെയെങ്കിലുമുണ്ടായിട്ടുണ്ടോ’’ എന്നാണ്‌ പ്രസംഗിച്ചത്‌. ‘‘പിണറായി വിജയനെ ചങ്ങലക്കിടാൻ’’ കഴിഞ്ഞില്ലെങ്കിൽ സിപിഐ എം പിരിച്ചുവിടണമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന സുധാകരന്റെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ, പരാമർശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധമുയരുകയാണ്‌.

നേരത്തെയും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ സുധാകരൻ നടത്തിയിരുന്നു. തൊഴിലിന്റെ പേരിലായിരുന്നത്‌. കെപിസിസി വർക്കിങ്‌ പ്രസിഡന്റായിരിക്കെ, ഐശ്വര്യകേരള യാത്രയുടെ തലശേരിയിലെ സ്വീകരണത്തിലാണ്‌  ആക്ഷേപിച്ചത്‌. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്നായിരുന്നു പരാമർശം. ‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക്‌ അഭിമാനമാണോ അത്‌. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി... എന്നിങ്ങനെയായിരുന്നു അന്ന്‌ പ്രസംഗം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top