കൊച്ചി > കെ ജി ജോർജിന് പകരം പി സി ജോർജിന് അനുശോചനം നേർന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമാണെന്നാണ് സുരേന്ദ്രൻ പറയുന്നത്. അദ്ദേഹത്തെ ട്രോളുന്നത് തികഞ്ഞ മനുഷ്യത്വരഹിതമായ നടപടിയാണ്. പിശക് മനസിലാക്കി അഭിമുഖം കട്ടുചെയ്‌ത് ഒഴിവാക്കാതിരുന്നത് അങ്ങേയറ്റം നെറികേടായിപ്പോയെന്നും സുരേന്ദ്രൻ ന്യായീകരിച്ചു. തനിക്ക് തോന്നിയാൽ ബിജെപിക്ക് ഒപ്പം പോകുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവാണ് സുധാകരൻ. എന്നാൽ ആർഎസ്‌എസ് ശാഖയ്‌ക്ക് കാവൽ നിന്ന സുധാകരന് ബിജെപി പിന്തുണ കൊടുക്കുന്നതിൽ അത്‌ഭുതമില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.
"കെ സുധാകരൻ 78 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവാണ്. ആരാണ് മരണപ്പെട്ടതെന്നുപോലും അറിയാതെ അദ്ദേഹത്തിനറിയാവുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് മരണപ്പെട്ടതെന്ന ബോധ്യത്തിൽ ചിലതു പറഞ്ഞു. അതിന്റെ പേരിൽ അദ്ദേഹത്തെ ട്രോളുന്നത് തികഞ്ഞ മനുഷ്യത്വരഹിതമായ നടപടിയാണ്. അല്ലെങ്കിൽ തന്നെ എന്തിനു മാധ്യമങ്ങളെ പഴിക്കണം അതിനേക്കാൾ വലിയ ക്രൂരതയാണല്ലോ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സുധാകരനോട് കാണിച്ചത് അതും വലിയ വിജയം സമ്മാനിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു ഫലം വന്ന ഉടനെത്തന്നെ. മനുഷ്യത്വമാണ് ഏതൊരു പൊതുപ്രവർത്തകനുമുണ്ടാവേണ്ട പ്രാഥമികനീതി. സുധാകരനോട് സത്യത്തിൽ സഹാനുഭൂതി മാത്രമാണ് ഇതെല്ലാം കാണുന്ന ഏതൊരാൾക്കും തോന്നുന്നത്. കടുത്ത രാഷ്ട്രീയ എതിരാളിയായ ഈയുള്ളവനുപോലും...' - സുരേന്ദ്രൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..