കൊച്ചി
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യംചെയ്‌തു. തിങ്കൾ പകൽ 11ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്.
മോൻസണുമായുള്ള ബന്ധത്തിനുപുറമെ സുധാകരന്റെ ബാങ്ക് ഇടപാടുകൾ, നിക്ഷേപങ്ങൾ, ആദായനികുതി എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യൽ. വീണ്ടും വിളിപ്പിച്ചേക്കും.ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും ആവശ്യപ്പെട്ട രേഖകൾ കൈമാറിയിട്ടുണ്ടെന്നും ചോദ്യംചെയ്യലിനുശേഷം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വീണ്ടും വിളിപ്പിച്ചിട്ടില്ല. വിളിച്ചാൽ ഹാജരാകുമെന്നും പറഞ്ഞു. കേസിൽ ഇത് രണ്ടാംതവണയാണ് സുധാകരനെ ഇഡി ചോദ്യംചെയ്യുന്നത്. ആഗസ്ത് 22ന് ഒമ്പതുമണിക്കൂർ ചോദ്യംചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..