29 March Friday

ദേവികുളം ഉപതെരഞ്ഞെടുപ്പ് വേണം ; ബിജെപിയുടെ ആവശ്യവുമായി കെപിസിസി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


തിരുവനന്തപുരം
ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ എ രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല ഉത്തരവ്  ലഭിക്കാത്തതിനാൽ  അയോഗ്യനായി കണക്കാക്കണമെന്നുമാണ് കത്തിലുള്ളത്. 

എന്നാൽ, രാജയുടെ ഹർജി സുപ്രീംകോടതിയുടെ പരിഗണയിൽ ഇരിക്കെ ബിജെപിയുടെ അതേ ആവശ്യവുമായി കെപിസിസി തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിച്ചതിൽ കോൺഗ്രസിൽ തന്നെ അഭിപ്രായ വ്യത്യാസമുയർന്നു. 

രാഹുൽഗാന്ധി എംപിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയറ്റ്‌ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌ അടിച്ചേൽപ്പിക്കാനുള്ള ബിജെപി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാർടികൾ യോജിച്ച്‌  അപലപിച്ചിരുന്നു.  അതിനിടെയാണ്‌ കെ സുധാകരൻ ബിജെപിയുടെ ആവശ്യവുമായി രംഗത്തെത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top