24 April Wednesday

കോൺഗ്രസ് നേതൃത്വം ദുർബലം: കെ സുധാകരൻ

പ്രത്യേക ലേഖകൻUpdated: Wednesday Nov 17, 2021


ആലപ്പുഴ  
പൊതുമേഖല വിറ്റുതുലയ്‌ക്കുന്ന ബിജെപിയെ നേരിടുന്നതിൽ കോൺഗ്രസ്‌ നേതൃത്വത്തിന്‌ ദൗർബല്യമുണ്ടെന്ന്‌ കെ പിസിസി പ്രസിഡന്റ്‌ കെ സുധാകരൻ തുറന്നുസമ്മതിച്ചു. യൂത്ത്‌കോൺഗ്രസ്‌ പദയാത്രയുടെ ഭാഗമായി ആലപ്പുഴയിൽചേർന്ന യോഗത്തിലാണ്‌ അദ്ദേഹം കേന്ദ്രനേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്‌. ദൗർബല്യം കാലപ്പഴക്കം കൊണ്ടാണെന്ന്‌ പറഞ്ഞ്‌ അദ്ദേഹം വൃദ്ധനേതൃത്വത്തിനെതിരെ ഒളിയമ്പുമെയ്‌തു.

അതിർത്തികാക്കുന്ന പട്ടാളക്കാർക്കുവേണ്ടി ആയുധമുണ്ടാക്കുന്ന ഓർഡനൻസ്‌ ഫാക്ടറിപോലും വിറ്റുതുലയ്‌ക്കുമ്പോൾ കോൺഗ്രസിന്‌ ഒന്നുംചെയ്യാനാകുന്നില്ലെന്നും പറഞ്ഞു.  കാലപ്പഴക്കം എല്ലാ പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും ഏൽപ്പിക്കുന്ന ആഘാതമുണ്ടെന്നു സുധാകരൻ പറഞ്ഞപ്പോൾ അത്‌ ചെന്നുതറച്ചത്‌ സോണിയ ഗാന്ധി, ഉമ്മൻ ചാണ്ടി, എ കെ ആന്റണി, രമേശ്‌ ചെന്നിത്തല തുടങ്ങിയ നേതാക്കളിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top