26 April Friday

ധീരജ് വധക്കേസില്‍ നിഖില്‍ പൈലിയെ തള്ളി പറയില്ല; പ്രതികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് കെ സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ധീരജ് വധക്കേസില്‍ പ്രതി നിഖില്‍ പൈലിക്കൊപ്പം അടിയുറച്ച് നില്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിഖിനെ തള്ളിപ്പറയില്ല. രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും. നിഖില്‍ ആണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തതെന്നും സുധാകരന്‍ പറഞ്ഞു.

കൊലക്കേസില്‍ അറസ്റ്റിലായ 5 പേര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്റെ വാദം. ഒരു ജീവനനുള്ള ജന്തു അതിനെ കൊല്ലാവന്‍ വരുമ്പോള്‍ പ്രതികരിക്കും. ആ പ്രതികരണമാണ് നിഖില്‍ പൈലിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top