20 April Saturday
യുഡിഎഫ്‌ ഘടകകക്ഷികളുമായി 
സംസാരിക്കും:- താരിഖ്‌ അൻവർ

സുധാകരന്റെ ആർഎസ്എസ് മനസ്സ് ; ഹൈക്കമാൻഡ്‌ 
കടുത്ത അമർഷത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


ന്യൂഡൽഹി
വർഗീയ ഫാസിസ്റ്റുകളുമായി നെഹ്‌റു സന്ധിചെയ്‌തെന്ന കെ സുധാകരന്റെ പരാമർശത്തിൽ ഹൈക്കമാൻഡ്‌ കടുത്ത അമർഷത്തിൽ. വിശദീകരണം തേടിയ ഹൈക്കമാൻഡ്‌ മേലിൽ ഇത്തരം പ്രസ്‌താവന ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി. സുധാകരൻ തുടർച്ചയായി ആർഎസ്‌എസ്‌ അനുകൂല പ്രസ്‌താവനകൾ നടത്തുന്നതിലും ഹൈക്കമാൻഡിന്‌ അതൃപ്‌തിയുണ്ട്‌. കോൺഗ്രസിന്‌ ദോഷകരമായ പ്രസ്‌താവന തുടർച്ചയായി നടത്തുന്ന സുധാകരനെ പിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന അഭിപ്രായം നേതാക്കളിൽ ഒരുവിഭാഗത്തിനുണ്ട്‌. സംസ്ഥാനത്തുനിന്നുള്ള എംപിമാരടക്കം ഹൈക്കമാൻഡിന്‌ പരാതി നൽകി.    കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ്‌ അൻവറാണ്‌ സുധാകരനിൽനിന്ന്‌ വിശദീകരണം തേടിയത്‌.

ലീഗ്‌ അതൃപ്‌തി 
സ്വാഭാവികം: 
കെ സി വേണുഗോപാൽ
സുധാകരന്റെ പരാമർശത്തോട്‌ മുസ്ലിംലീഗിന്‌ അതൃപ്‌തിയുണ്ടാകുക സ്വാഭാവികമാണെന്ന്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അവർക്ക്‌ ആശങ്കകളുണ്ടാകും. ലീഗിനെ കുറ്റംപറയാനാകില്ല. ദേശീയതലത്തിലെ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാണ്‌. ആർഎസ്‌എസിന്‌ സംരക്ഷണം നൽകിയെന്ന സുധാകരന്റെ പരാമർശം 50 കൊല്ലം മുമ്പത്തെ അദേഹത്തിന്റെ അനുഭവമാണ്‌. നെഹ്‌റുവിനെക്കുറിച്ച്‌ നടത്തിയ പരാമർശം അദ്ദേഹം തിരുത്തി. അതോടെ ആ അധ്യായം അവസാനിച്ചെന്നും വേണുഗോപാൽ പറഞ്ഞു.

യുഡിഎഫ്‌ ഘടകകക്ഷികളുമായി 
സംസാരിക്കും:- താരിഖ്‌ അൻവർ
സുധാകരൻ ഖേദപ്രകടനം നടത്തിയതായി താരിഖ്‌ അൻവർ മാധ്യമങ്ങളോട്‌ പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രസ്‌താവനകൾ നടത്തില്ലെന്ന്‌ സുധാകരൻ ഉറപ്പുനൽകി. നാക്കുപിഴ ആർക്കും സംഭവിക്കാം. എന്താണ്‌ സംഭവിച്ചതെന്ന്‌ പരിശോധിച്ചുവരികയാണ്‌. അതൃപ്‌തിയുള്ള യുഡിഎഫ്‌ ഘടകകക്ഷികളുമായി കോൺഗ്രസ്‌ നേതൃത്വം സംസാരിക്കും–- താരിഖ്‌ അൻവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top