25 April Thursday

സംഘടനാ തെരഞ്ഞെടുപ്പ്‌: യൂത്ത്‌ കോൺഗ്രസിൽ തർക്കമുണ്ടെന്ന്‌ കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

തലശേരി
യൂത്ത്‌ കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പിൽ തർക്കമുണ്ടെന്ന്‌ സമ്മതിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. അർഹരെ ഒഴിവാക്കുന്നുവെന്ന പരാതി തീർക്കാൻ ഇടപെടും. കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും പല പ്രശ്‌നങ്ങളുമുണ്ട്‌. പ്രവർത്തനം വിലയിരുത്തിയാകും ഭാരവാഹികളെ നിശ്ചയിക്കുക. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ്‌ കോൺഗ്രസുകാരായ സഹകാരികൾക്കുള്ള മുന്നറിയിപ്പാണ്‌. രണ്ട്‌ തവണയിൽ കുടുതൽ  ഒരു സഹകരണ സ്ഥാപനത്തിലും നേതാക്കൾ തുടരരുത്‌.
കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജനാധിപത്യത്തിന്റെ ശുദ്ധവായു കടന്നുവരണം. മമ്പറം ദിവാകരൻ തെറ്റുതിരുത്തിയാൽ തിരിച്ചെടുക്കുന്നത്‌ ആലോചിക്കാമെന്നും സുധാകരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top