02 July Wednesday

കെ ശ്രീകണ്ഠന്‌ പ്രവാസി ഭാരതി ഇ കെ നായനാർ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

തിരുവനന്തപുരം > ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ്‌ കെ ശ്രീകണ്ഠന്‌ പ്രവാസി ഭാരതി ഇ കെ നായനാർ സ്മാരക മാധ്യമ പുരസ്‌കാരം. മാധ്യമ രംഗത്ത്‌ മൂന്ന്‌ പതിറ്റാണ്ടിലെ പ്രവർത്തന മികവിനാണ്‌ പുരസ്‌കാരം. പിരപ്പൻകോട്‌ മുരളിക്കാണ്‌ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്‌.

ചൊവ്വ വൈകിട്ട്‌ 4.30ന്‌ അയ്യൻകാളി ഹാളിലെ ഭാരതീയ ദിനാഘോഷ സമാപന ചടങ്ങിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ അവാർഡുകൾ സമ്മാനിക്കും. ഉള്ളൂർ ശോഭ ഗാർഡൻ നന്ദനം വീട്ടിൽ കെ ശ്രീകണ്‌ഠന്‌ നിരവധി മാധ്യമ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഭാര്യ: കെ സുജ (സ്‌കോൾ കേരള). മക്കൾ: നന്ദന, കാർത്തിക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top