02 July Wednesday

കാന്താ.. വേഗം പോകാം..
പൂരം കാണാൻ സിൽവർ ലൈനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


തിരുവനന്തപുരം
തൃശൂർപൂരത്തിന്റെ ഭാഗമായി കെ–- റെയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പോസ്റ്റർ വൈറൽ. "കാന്താ വേഗം പോകാം... പൂരം കാണാൻ സിൽവർ ലൈനിൽ...’ എന്ന തലക്കെട്ടിലാണ്‌ പോസ്റ്റർ.

തിരുവനന്തപുരവും കാസർകോടും കൂടാതെ പ്രധാന നഗരങ്ങളിൽനിന്ന്‌ സിൽവർ ലൈനിൽ തൃശൂരിൽ എത്താനുള്ള ദൂരം, സമയം, ടിക്കറ്റ്‌ നിരക്ക്‌ എന്നിവയാണ്‌ പോസ്റ്ററിലുള്ളത്‌. സിൽവർ ലൈനിൽ തിരുവനന്തപുരത്തുനിന്ന്‌ തൃശൂർവരെ 715 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. 260 കിലോ മീറ്റർ 1.56 മണിക്കൂറിൽ എത്താം. കൊച്ചി–- തൃശൂർ, 64 കിലോ മീറ്റർ, 176 രൂപ, 31 മിനിറ്റ്‌.

കോഴിക്കോട്‌–-- തൃശൂർ, 98 കിലോ മീറ്റർ, 44 മിനിറ്റ്‌, 269 രൂപ. കാസർകോട്‌–- തൃശൂർ, 270 കിലോ മീറ്റർ, 1.58 മണിക്കൂർ, 742 രൂപ. സിൽവർലൈൻ യാഥാർഥ്യമായാൽ ബസിലും ട്രെയിനിലുമായി തിക്കി തിരക്കി മണിക്കൂറുകൾ യാത്രചെയ്യണ്ട പൂരനഗരിയിലെത്താനെന്നും കെ–- റെയിൽ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top