29 March Friday

കെ റെയില്‍ സര്‍വേ കല്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതു മാറ്റി റീത്ത് വെച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

പഴയങ്ങാടി> മാടായിപ്പാറയില്‍ കെ റെയില്‍ സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ച ഏഴ് പില്ലറുകള്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതെടുത്ത് റീത്ത് വെച്ച നിലയില്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുമ്പ് രണ്ടു തവണയും പില്ലറുകള്‍ പിഴുതെടുത്തിരുന്നു.  സര്‍വ്വേയ്യുമായി ബന്ധപ്പെട്ട് രണ്ട് കിലോമീറ്റര്‍ നീളത്തിലാണ് മാടായിപ്പാറയിലൂടെ കെ റെയിലിനായി സര്‍വ്വേ പില്ലറുകള്‍  സ്ഥാപിച്ചത്.  

നേരത്തെ കെ റെയില്‍ സര്‍വ്വേ കുറ്റി പിഴുതു മാറ്റിയ സംഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top