19 March Tuesday

സില്‍വര്‍ലൈന്‍ നടപടികൾ തുടരുന്നു; സർവേ ഉദ്യോഗസ്ഥർക്ക്‌ തൽക്കാലം മറ്റു ജോലികൾ

സ്വന്തം ലേഖകൻUpdated: Tuesday Nov 29, 2022

തിരുവനന്തപുരം > സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്‌ ഉൾപ്പെടെ നിയോഗിച്ചിരുന്ന റവന്യു ഉദ്യോഗസ്ഥർക്ക്‌ താൽക്കാലികമായി മറ്റു ചുമതല നൽകും. സാമൂഹികാഘാത പഠനം മാറ്റിവച്ച സാഹചര്യത്തിലാണ്‌ സേവനം മറ്റു പദ്ധതികൾക്കായി വിനിയോഗിക്കുന്നത്‌. പദ്ധതിക്ക്‌ റെയിൽവേയുടെ അംഗീകാരമായശേഷമേ സാമൂഹികാഘാത പഠനം ഉൾപ്പെടെയുള്ള ഫീൽഡുതല പ്രവർത്തനങ്ങൾ നടത്തൂ.

സർക്കാരിന്റെ മറ്റു പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ്‌ ജോലികൾക്ക്‌ ഇവരെ പുനർവിന്യസിക്കണമെന്ന്‌ റവന്യു അഡീഷണൽ ചീഫ്‌ സെക്രട്ടറി സർക്കുലറിൽ വ്യക്തമാക്കി.

സിൽവർലൈനിന്‌ ഒരു ഡെപ്യൂട്ടി കലക്ടറും 12 തഹസിൽദാർമാരും ഉൾപ്പെടെ 205 റവന്യു ഉദ്യോഗസ്ഥരെയാണ്‌ ഫീൽഡുതല സർവേ പ്രവർത്തനങ്ങൾക്ക്‌ നിയോഗിച്ചത്‌.

പദ്ധതിയുടെ ഹൈഡ്രോളജിക്കൽ പഠനം, സമഗ്ര പാരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനം, കണ്ടൽക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ പഠനങ്ങൾ പൂർത്തിയാകുന്നു. കെ–-റെയിലും വിവിധ ഏജൻസികളുമാണ്‌ ഇവ നിർവഹിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top