25 April Thursday

ജാതിവ്യവസ്ഥ തകർത്തെറിഞ്ഞാലേ പുരോഗതിയുണ്ടാകൂ: കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

കുല വിവക്ഷ പോരാട്ട സമിതി ആന്ധ്രപ്രദേശ് സംസ്ഥാന സമ്മേളനം മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

കർണൂൽ> പിന്നാക്കക്കാരുടെയും പട്ടികജാതിക്കാരുടെയും വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിച്ചും പഠനസഹായങ്ങൾ വെട്ടിക്കുറച്ചും രാജ്യത്തെ മനുസ്മൃതി കാലത്തേക്കു നയിക്കാനാണ്‌ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ. കുല വിവക്ഷ പോരാട്ട സമിതി ആന്ധ്രപ്രദേശ് സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിവ്യവസ്ഥ തകർത്തെറിഞ്ഞാൽ മാത്രമേ രാജ്യത്ത് സാമൂഹ്യവികസനവും പുരോഗതിയും ഉണ്ടാകൂ. ജാതിചിന്തകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്‌. പിന്നാക്കക്കാരായ വിദ്യാർഥികളുടെ സ്കോളർഷിപ്‌ റദ്ദാക്കിയത് ഈയിടെയാണ്. വർഗീയ ഫാസിസത്തിനെതിരായ പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സിപിഐ എം ആന്ധ്രപ്രദേശ്‌ സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു, തെങ്കാന സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം ജോൺ ബെൻസ്ലി, കുല വിവക്ഷ പോരാട്ട സമിതി സംസ്ഥാന സെക്രട്ടറി മലയാദ്രി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top