25 April Thursday

കെ ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്‌: മറ്റാവശ്യങ്ങളും അംഗീകരിക്കണമെന്ന്‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

കോട്ടയം> കെ ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്ന്‌ വിദ്യാർഥികൾ. 49 ദിവസം നീണ്ട സമരത്തിനൊടുവിൽ ഡയറക്‌ടർ ശങ്കർ മോഹൻ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. എന്നാൽ അക്കാദമിക പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം തുടരുന്നത്‌.

തിങ്കളാഴ്‌‌ച വിദ്യാർഥികൾ മന്ത്രി ആർ ബിന്ദുവുമായി തിരുവനന്തപുരത്ത്‌ ചർച്ചനടത്തും. അക്കാദമിക്‌ കൗൺസിലിലെ വിദ്യാർഥിപ്രാതിനിധ്യം പുനഃസ്ഥാപിക്കുക, ഇ– ഗ്രാന്റുകൾ വിതരണം ചെയ്യുക, അക്കാദമിക്‌ നിലവാരം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും  സമരത്തിൽ ഉന്നയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top