25 April Thursday

കെ–ഫോൺ അടുത്തമാസം വീട്ടിലെത്തും

പ്രത്യേക ലേഖകൻUpdated: Tuesday May 23, 2023

കൊച്ചി
വിവരസാങ്കേതികവിദ്യ സാധാരണക്കാർക്കും ലഭ്യമാക്കുമെന്ന എൽഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാനം യാഥാർഥ്യമാക്കുന്ന കേരള ഫൈബർ ഒപ്‌ടിക്കൽ നെറ്റ്‌വർക് (കെ–-ഫോൺ) ജില്ലയിലും ഉടൻ വീടുകളിലെത്തും. ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള കുടുംബങ്ങൾക്ക്‌ സൗജന്യമായും അല്ലാത്തവർക്ക്‌ കുറഞ്ഞനിരക്കിലുമാണ്‌ ഇന്റർനെറ്റ്‌ ലഭ്യമാക്കുക. ആദ്യഘട്ടമായി ജൂണിൽ 1414 വീടുകളിലാണ്‌ സൗജന്യ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നത്‌.

സംസ്ഥാനത്ത്‌ ആദ്യഘട്ടത്തിൽ 14,000 വീടുകളിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്‌. തുടർന്ന്‌ സൗജന്യ നിരക്കിലുള്ള ഇന്റർനെറ്റ്‌ സംവിധാനവും ലഭ്യമാക്കും. കൊച്ചി മെട്രോ റെയിലിനും വാട്ടർ മെട്രോയ്‌ക്കും ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങൾക്കെല്ലാം കെ–-ഫോൺ ഇന്റർനെറ്റ്‌ ലഭ്യമാക്കാനുള്ള സാങ്കേതിക ജോലികളും പുരോഗമിക്കുകയാണ്‌.

ഇതിനകം ആദ്യഘട്ടമായി 1300 സർക്കാർ ഓഫീസുകൾക്ക്‌ ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കി. സംസ്ഥാനത്ത്‌ 17,200 ഓഫീസുകളിലാണ്‌ ആദ്യഘട്ടത്തിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top