20 April Saturday

നോട്ട്‌ നിരോധനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനം; മന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

കോഴിക്കോട്‌ > 2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ വാർത്താലേഖകരോട്‌ പറഞ്ഞു. നോട്ട്‌ നിരോധനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനം. ഇത്‌ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും. ഇത്തരം കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കുന്നത്‌ ഉചിതമല്ല. വിശദ പഠനം ആവശ്യമാണ്. കഴിഞ്ഞ ഏഴ്‌ വർഷം കൊണ്ട് കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിച്ചു.

പ്രതിപക്ഷ സമരം അർത്ഥമില്ലാത്തതാണ്‌. നിരാശകൊണ്ടുള്ള സമരമാണത്‌.  മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനത്തോടെ തല ഉയർത്തി പിടിച്ചാണ് നടക്കുന്നത്.  കേരളത്തിനുള്ള  ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറക്കുന്നു. വഞ്ചനാ  നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ  യുഡിഎഫിന് മൗനമാണെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top