19 March Tuesday

അമിതമായി കടമെടുക്കുന്നുവെന്ന 
ആക്ഷേപം ശരിയല്ല: മന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

പേരാവൂർ സബ് ട്രഷറി ഓഫീസിന്റെ പുതിയ കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

പേരാവൂർ > സംസ്ഥാനത്തിനവകാശപ്പെട്ട പദ്ധതിവിഹിതം കേന്ദ്രം വെട്ടിക്കുറയ്‌ക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.  ജിഎസ്‌ടി നഷ്‌ടപരിഹാരംപോലും കിട്ടുന്നില്ല. ഇതുമൂലം സംസ്ഥാനം ബുദ്ധിമുട്ടുകയാണ്‌. എന്നാൽ, ക്ഷേമപെൻഷനും ശമ്പളത്തിനും ദൈനംദിന ചെലവുകൾക്കും ബുദ്ധിമുട്ടില്ലാത്തവിധം ട്രഷറി പ്രവർത്തനം മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരാവൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനം അമിതമായി കടമെടുക്കുന്നുവെന്ന്‌ പറയുന്നത് ശരിയല്ല.  നിശ്ചിത ശതമാനത്തിനപ്പുറം കടമെടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നിയന്ത്രണമുണ്ട്. കേന്ദ്രം സംസ്ഥാന ട്രഷറികളുടെ ബാങ്കിങ്‌ അവകാശം എടുത്തുകളഞ്ഞതിനാൽ  ട്രഷറി നിക്ഷേപം സംസ്ഥാനം എടുക്കുന്ന കടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണ്‌ . അതിനാൽ  ട്രഷറിയിൽ നിക്ഷേപം കൂടിയാലും സർക്കാരിന് നേട്ടമില്ല. എങ്കിലും ട്രഷറി നിക്ഷേപത്തിന് ഉയർന്ന പലിശയാണ് നൽകുന്നത്.  ഓൺലൈൻ സൗകര്യങ്ങൾകൂടിയാലും മനുഷ്യർക്ക്‌  ഒരുമിച്ച് കൂടാൻ കഴിയുന്ന പൊതുയിടങ്ങൾ വേണം. അത്തരം  പൊതു ഇടങ്ങളിലൊന്നാണ് ട്രഷറി - മന്ത്രി പറഞ്ഞു.
 
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. ഡോ. വി ശിവദാസൻ എംപി മുഖ്യാതിഥിയായി. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ എ സലിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി വേണുഗോപാലൻ, ആന്റണി സെബാസ്റ്റ്യൻ, എം റിജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ  എന്നിവർ സംസാരിച്ചു. ട്രഷറി ഡയറക്‌ട‌ർ  വി സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ കെ ടി ശൈലജ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top