29 March Friday

സാമ്പത്തികമായി ഞെരുക്കാൻ ശ്രമം :; കേന്ദ്ര സർക്കാർ നീക്കം 
പ്രതിരോധിക്കണം: ധനമന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


തിരുവനന്തപുരം   
നികുതി വരുമാനങ്ങളും പദ്ധതി വിഹിതവും വെട്ടിക്കുറച്ച്‌ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഭരണ–- പ്രതിപക്ഷഭേദമന്യേ ഒറ്റക്കെട്ടായി ചെറുക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പദ്ധതികൾക്ക്‌ ഫണ്ടില്ലെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ധനാഭ്യർഥന ചർച്ചയുടെ മറുപടിയിൽ മന്ത്രി പറഞ്ഞു. പ്രഖ്യാപിച്ചവ ഒരു മണ്ഡലത്തിലും നടക്കാതിരിക്കുന്നില്ല. എല്ലാ ആനുകൂല്യങ്ങളും നൽകുന്നു. ആന്ധ്രയിൽനിന്ന്‌ അരിയും പഞ്ചാബിൽനിന്ന്‌ പഞ്ചസാരയും എത്തിക്കുന്ന സംസ്ഥാനത്താണ്‌ നിത്യോപയോഗ സാധനം ഏറ്റവും വിലക്കുറവിൽ നൽകുന്നത്‌.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലാണ്‌ വിലക്കയറ്റം ഏറ്റവും കുറവെന്നതടക്കമുള്ള നിരവധി പഠനറിപ്പോർട്ടുകളുമുണ്ട്‌. പട്ടാളത്തെപ്പോലും കരാറുകാരാക്കുന്ന രാജ്യത്താണ്‌ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്‌ പോലുള്ളവ നടപ്പാക്കുന്നത്‌.  നികുതി തട്ടിപ്പുകൾ കണ്ടെത്താൻ നികുതി വകുപ്പിന്റെ പുനഃസംഘാടനം ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top